വിവിധ ഗ്‌നു ലിനക്സുകൾ

വിവിധ മേഖലകളിലെ ഉപയോഗങ്ങൾക്കായി പ്രത്യേകം തയാറാക്കിയവയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ എന്ന് തോന്നിയവയെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഈ ലിസ്റ്റിൽ ഉൾപ്പെടാതെപോയ എന്നാൽ നിങ്ങൾക്കറിയാവുന്നവ മറ്റുള്ളവർക്കായി തീർച്ചയായും പങ്കുവെയ്ക്കുക.

Qimo
കുട്ടികൾക്കായി (3+) കളിക്കാനും പഠിക്കാനുമുള്ള അനവധി ഫ്രീ സോഫ്റ്റ്‌വെയറുകൾ ഉൾപ്പെടുത്തിയ ഒരു മികച്ച ഡിസ്ട്രോയാണിത്… കുട്ടികൾ ഉള്ളവർ ദയവായി ഒരിക്കലെങ്കിലും ഒന്നു പരീക്ഷിച്ച് നോക്കുക. ചെറിയ പ്രായത്തിലേ കുട്ടികൾക്ക് ലിനക്സിനോട് ഒരു ആഭിമുഖ്യം വളർത്താൻ ഇതുപകരിക്കും.

Edubuntu
സ്കൂളുകൾക്കും ക്ലാസ്‌റൂമുകൾക്കുമായി നിർമ്മിക്കപ്പെട്ട ഒരു ഡിസ്ട്രോയാണ് ഇത്.


Parted Magic
നോർട്ടൺ പാർട്ടീഷൻ മാജിക്ക് എല്ലാവർക്കും പരിചിതമായ ഒരു പേരാണ്. അതേ ജോലി മികച്ച രീതിയിൽ ചെയ്യുന്ന ഒരു ആൾട്ടർനേറ്റീവാണ് Parted Magic. ഇതിൽ ഒട്ടനവധി ഫ്രീ ഡ്രൈവ് റിപ്പയർ ടൂളുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊരു ലൈവ് സിഡി ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Scientific Linux
രണ്ട് പ്രസിദ്ധ റിസർച്ച് സംവിധാനങ്ങളായ ഫെർമിലാബിന്റേയും CERN ന്റേയും ഒരു സംയുക്ത സംരഭമയി റെഡ്‌ഹാറ്റ് ലിനക്സ്നിന്റെ ഒരു വേരിയേഷൻ ആയാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ശാസ്ത്ര കുതുകികളായ ആളുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ ഒരു ഡിസ്ട്രോയാണ് scientific linux. ഇനി നിങ്ങൾ Debian/Ubuntu വിൽ പരിചയമുള്ള ഒരാളാണെങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് Scibuntu.

BackTrack
കമ്പ്യൂട്ടർ, ഇന്റർനെറ്റ് സെക്യൂരിററ്റി മേഖലകളിൽ ചെയ്യുന്ന ഒരു പ്രധാന സംഗതിയാണ് പെനിട്രേഷൻ ടെസ്റ്റിങ്ങ്. ഇത്തരം കാര്യങ്ങൾക്കായി ലിനക്സ് ഡിസ്ട്രോകളാണ് സാധാരണയാ‍യി ഉപയോഗിക്കാറുള്ളത്. ഇവയിൽ ഏറ്റവും പോപ്പുലറായ ഒരു ഡിസ്ട്രോയാണ് ബാക്ട്രാക്ക് അധവാ BT. മുന്നൂറിലധികം ടെസ്റ്റിങ്ങ് സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ലൈവ് സിഡി ആയതിനാൽ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സിഡിയിൽ നിന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്. BTയുടെ പുതിയ വേർഷൻ Ubuntu വിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Ubuntu – CE / Ubuntu ME
a. ക്രിസ്ത്യൻ എഡിഷൻ - പാരന്റൽ കണ്ട്രോളു ക്രിസ്റ്റ്യൻ ഫ്രണ്ട്ലി ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി വരുന്ന ഉബുണ്ടുവിന്റെ വേറൊരു ഫ്ലേവർ.

b. ഇസ്ലാമിക എഡിഷൻ - ഉബുണ്ടുവിന്റെ ഇസ്ലാമിക സോഫ്റ്റ്‌വെയറുകൾ (നിസ്കാര സമയം, ഖുർ‌ആൻ പഠന സഹായികൾ, പാരന്റൽ കണ്ട്രോൾ എന്നിവ) എന്നിവ പ്രീ ഇൻസ്റ്റാൾ ചെയ്ത ഫ്ലേവർ.

Clonezilla
നോർട്ടൺ ഗോസ്റ്റ് പോലുള്ള ഡിസ്ക് ക്ലോണിങ്ങ് ടൂളുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു മികച്ച ഡിസ്ട്രിബ്യൂഷനാണിത്.

Ubuntu Studio
ബുണ്ടുവിന്റെ വേറൊരു ഫ്ലേവറാണിത്. ഓഡിയോ വീഡിയോ ഗ്രാഫിക് ആപ്ലിക്കേഷനുകൾക്കാണ് ഇതിൽ പ്രാമുഖ്യം. ലിനക്സ് ലോകത്തെ ഏറ്റവും പ്രചാരമുള്ളതും മികച്ചതുമായ ഓപ്പൺ സോഴ്സ് ആപ്ലിക്കേഷനുകൾ ഇതിൽ ലഭ്യമാണ്. ഡിസൈനേഴ്സ് ശ്രദ്ധിക്കുക

SystemRescueCd
ബിൾഷൂട്ടിങ്ങ്, റിപ്പയറിങ്ങ്, റിക്കവറി എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന, എതൊരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഡിസ്ട്രോയാണിത്.

linuX-gamers
വളരെ പോപ്പുലറായ ലിനക്സ് ഗെയിമുകൾ പ്രീ ഇൻസ്റ്റാൾ ആയി വരുന്ന, ഒരു ഡിസ്ട്രോ. ഇൻസ്റ്റലേഷൻ ആവശ്യമില്ല. നേരിട്ട് സിഡി ഇട്ട് പ്രവർത്തിപ്പിക്കാം.

Mythbuntu
മൈക്രോസോഫ്റ്റ് വിൻഡോസ് മീഡിയാ സെന്റർ എഡിഷനു പകരമായി ഉപയോഗിക്കാവുന്ന ഒരു ഉബുണ്ടു ഫ്ലേവർ.



read more in cyber jalakam

No comments:

Post a Comment