യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്‍

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ വാള്‍ട്ടര്‍ ലെവിന്‍ ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ക്ക് മുന്നില്‍ യുട്യൂബിലൂടെ എങ്ങനെയൊരു സൂപ്പര്‍താരമായി മാറിയിരിക്കുന്നു എന്ന് പരിശോധിച്ചാല്‍ മതി.

ഭൗതികശാസ്ത്ര നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രൊഫ.ലെവിന്‍ നടത്തുന്ന ക്ലാസുകള്‍ ഏത് അധ്യാപകരെയും അസൂയപ്പെടുത്തും. അത്ര അനായാസമാംവിധം ലളിതമായാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഊര്‍ജസ്വൊലതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഭൗതികശാസ്ത്രതത്ത്വങ്ങള്‍ വിശദമാക്കിക്കൊടുക്കാനായി ക്ലാസില്‍ പെന്‍ഡുലത്തില്‍ തലകീഴായി തൂങ്ങിയാടാനോ, കൈയ്യില്‍ കൊള്ളുന്നത്ര സിഗരറ്റെടുത്ത് ഒരുമിച്ച് വലിച്ചുകാട്ടാനോ, ആപ്പിള്‍ജ്യൂസും കൈയില്‍ പിടിച്ചുകൊണ്ട് മേശപ്പുറത്തുനിന്ന് തറയിലേക്ക് ചാടാനോ 76-കാരനായ അദ്ദേഹത്തിന് മടിയില്ല.

ഭൗതികശാസ്ത്രത്തിലെ വിസ്മയങ്ങളെ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ മാന്ത്രികമായ കൈയടക്കത്തോടെയാണ് ലെവിന്‍ അവതരിപ്പിക്കാറ്. 'ആളുകള്‍ക്ക് അവരുടെ സ്വന്തംലോകത്തെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ ജീവിക്കുന്ന ലോകം, അവര്‍ക്ക് പരിചയമുള്ള ലോകം-എന്നാല്‍, അവരിതുവരെ ഒരു ഭൗതികശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ സമീപിക്കാത്ത ലോകം'-ലെവിന്‍ പറയുന്നു.
Read More

ഓണ്‍ലൈന്‍ സുരക്ഷ : വെബ്ബ്‌സൈറ്റുകളുടെ കരിമ്പട്ടിക വരുന്നു

പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും പിടികിട്ടാപുള്ളികളുടെ പട്ടിക പ്രദര്‍ശിപ്പിക്കാറില്ലേ. അതിന്റെ മാതൃകയിലൊരു ഏര്‍പ്പാട് വെബ്ബ്‌സൈറ്റുകള്‍ക്കും വരുന്നു. സുരക്ഷിതത്വം കുറഞ്ഞ, സൈബര്‍ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്ന സൈറ്റുകളുടെ പട്ടിക തയ്യാറാക്കി അവയെ നാണംകെടുത്താനാണ് പരിപാടി!



കരിമ്പട്ടികയില്‍ പെട്ടുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ നാണക്കേട് മാറ്റാന്‍ വെബ്ബ്‌സൈറ്റുകള്‍ ശ്രമിക്കും. സുരക്ഷ വര്‍ധിപ്പിച്ച് പട്ടികയില്‍നിന്ന് പുറത്തുകടക്കാന്‍ അവ ആഗ്രഹിക്കും-ഇതാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളവര്‍ ലക്ഷ്യംവെയ്ക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 'ട്രസ്റ്റ്‌വര്‍ത്തി ഇന്റര്‍നെറ്റ് മൂവ്‌മെന്റ്' (ടി.ഐ.എം) എന്ന സംഘടനയാണ് ഈ നീക്കത്തിന് പിന്നില്‍. സുരക്ഷയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍കൊള്ളാത്ത സൈറ്റുകളുടെ പട്ടിക സംഘടന പതിവായി പ്രസിദ്ധീകരിക്കും.

ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടി.ഐ.എം.നടത്തിയ സര്‍വെയില്‍ വ്യക്തമായത്, പല പ്രശസ്ത വെബ്ബ്‌സൈറ്റുകളും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ് എന്നാണ്. ജനപ്രിയ വെബ്ബ്‌സൈറ്റുകളില്‍ 52 ശതമാനത്തിലേറെ ഈ ഗണത്തില്‍പെടുന്നതായി സംഘടന പറയുന്നു.

ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തിലുള്ള മെല്ലെപ്പോക്കില്‍ നിരാശരായ സുരക്ഷാവിദഗ്ധരും സംരംഭകരും ചേര്‍ന്നാണ് പുതിയ സംഘടനയ്ക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. 'ക്വാലിസ്' (Qualys) എന്ന സുരക്ഷാസ്ഥാപനത്തിന്റെ മേധാവിയും സംരംഭകനുമായി ഫിഫിപ്പ് കൗര്‍ടോട്ട് ആണ് ഇതിന്റെ സ്ഥാപകന്‍.
Read More

ഇമെയിലുകളുടെ ലഘു ചരിത്രവും പ്രവർത്തനവും

ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇമെയിലുകളാണ്. ഒരു പക്ഷെ ഇന്റർനെറ്റിനു ഇത്രയധികം പ്രചാരം ലഭിച്ചതും ഇമെയിലുകളൂടെ ആവിർഭാവത്തോടെയാണെന്നു പറയാം. നെറ്റ്‌വർക്കുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടറൊ മറ്റുപകരണങ്ങളൊ (മൊബൈൽ ഫോൺ പി ഡി എ മുതലായവ) വഴി സന്ദേശങ്ങൾ അയക്കുന്നതിനെയാണ് ഇമെയിലുകൾ (Email)  എന്നറിയപ്പെടുന്നത്. ഇലക്ട്രോണിക് മെയിലുകൾ (Electronic Mails) എന്നതിന്റെ ചുരുക്കപ്പേരാണ് ഇമെയിൽ.
ബി ബി എൻ (Bolt, Beranek and Newman) എന്ന കമ്പനി 1968 ൽ ആർപ്പാനെറ്റുമായി (Arpanet)  കരാറിലേർപ്പെടുന്നതോടെയാണ് ഇമെയിലുകൾ പിറവിയെടുക്കുന്നത്. എന്നാൽ അതിനും മുൻപെ തന്നെ മസാച്സെറ്റ്സ് ഇൻസ്റ്റ്യൂട് ഓഫ് ടെക്നോളജിയിൽ (Massachusetts Institute of Technology) 1965 കാലഘത്തിൽ MAILBOX എന്ന ആപ്ലിക്കേഷനുപയോഗിച്ചിരുന്നു. ഇലക്ട്രോണിക് മെയിലുകളുടെ പ്രാഗ് രൂപം എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. ഒരു സാധാരണ ഫയൽ ഡയറക്റ്ററി പോലെയയിരുന്നു മെയിൽ ബോക്സും. ഒരു യൂസർക്കയക്കാനുള്ള സന്ദേശങ്ങൾ ഒരു ടെക്സ്റ്റ് ഫയലായി അതെ കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിൽ സൂക്ഷിച്ച് വെക്കുകയും അത് ലഭിക്കേണ്ട ഉപയോക്താവ് അവിടെ നിന്നും അതു സ്വീകരിക്കുകയുമായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്.
Read More