യുട്യൂബ് സൂപ്പര്‍താരമാക്കിയ ഒരു അധ്യാപകന്‍

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ വാള്‍ട്ടര്‍ ലെവിന്‍ ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ക്ക് മുന്നില്‍ യുട്യൂബിലൂടെ എങ്ങനെയൊരു സൂപ്പര്‍താരമായി മാറിയിരിക്കുന്നു എന്ന് പരിശോധിച്ചാല്‍ മതി.

ഭൗതികശാസ്ത്ര നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രൊഫ.ലെവിന്‍ നടത്തുന്ന ക്ലാസുകള്‍ ഏത് അധ്യാപകരെയും അസൂയപ്പെടുത്തും. അത്ര അനായാസമാംവിധം ലളിതമായാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഊര്‍ജസ്വൊലതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഭൗതികശാസ്ത്രതത്ത്വങ്ങള്‍ വിശദമാക്കിക്കൊടുക്കാനായി ക്ലാസില്‍ പെന്‍ഡുലത്തില്‍ തലകീഴായി തൂങ്ങിയാടാനോ, കൈയ്യില്‍ കൊള്ളുന്നത്ര സിഗരറ്റെടുത്ത് ഒരുമിച്ച് വലിച്ചുകാട്ടാനോ, ആപ്പിള്‍ജ്യൂസും കൈയില്‍ പിടിച്ചുകൊണ്ട് മേശപ്പുറത്തുനിന്ന് തറയിലേക്ക് ചാടാനോ 76-കാരനായ അദ്ദേഹത്തിന് മടിയില്ല.

ഭൗതികശാസ്ത്രത്തിലെ വിസ്മയങ്ങളെ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ മാന്ത്രികമായ കൈയടക്കത്തോടെയാണ് ലെവിന്‍ അവതരിപ്പിക്കാറ്. 'ആളുകള്‍ക്ക് അവരുടെ സ്വന്തംലോകത്തെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ ജീവിക്കുന്ന ലോകം, അവര്‍ക്ക് പരിചയമുള്ള ലോകം-എന്നാല്‍, അവരിതുവരെ ഒരു ഭൗതികശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ സമീപിക്കാത്ത ലോകം'-ലെവിന്‍ പറയുന്നു.
Read More

No comments:

Post a Comment