പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍

ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നമ്മളുപയോഗിക്കുന്ന പാസ്‌വേഡുകള്‍ എത്രത്തോളം സുരക്ഷിതമാണ്, അത് എത്രത്തോളം ശക്തിമത്താണ് എന്നൊക്കെ മനസിലാക്കാന്‍ പല കമ്പനികളും സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റിന്റെ 'പി.സി.സെക്യൂരിറ്റി' വിഭാഗത്തില്‍ പോയി പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍ കഴിയും.

അക്ഷരങ്ങള്‍ മാത്രമുള്ള പാസ്‌വേഡുകള്‍ സുരക്ഷിതമല്ലെന്നോര്‍ക്കുക. അക്ഷരങ്ങള്‍, അക്കങ്ങള്‍ തുടങ്ങിയ ഇടവിട്ടിടവിട്ടുള്ള പാസ്‌വേഡുകളാണ് ശക്തം.

വളരെ സങ്കീര്‍ണമായ പാസ്‌വേഡുകള്‍ എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് വിഷമിക്കുന്നവര്‍ക്ക്, 'റാന്‍ഡം പാസ്‌വേഡ് ജനറേറ്റേഴ്‌സ്' (random password generators) ഉപയോഗിച്ച് മികച്ച പാസ്‌വേഡുകള്‍ ഉണ്ടാക്കാം. എന്നാല്‍, ഓണ്‍ലൈന്‍ റാന്‍ഡം പാസ്‌വേഡ് ജനറേറ്റേഴ്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന പാസ്‌വേഡുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ പോലുള്ള സര്‍വീസുകളില്‍ ഉപയോഗിക്കാന്‍ പാടില്ല.

ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ഒരു പ്രസംഗത്തിലെയോ, പ്രിയപ്പെട്ട കവിതയുടെയോ ആദ്യ അക്ഷരങ്ങള്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതവുമാണ്, അതേസമയം ഓര്‍ത്തിരിക്കാനും എളുപ്പമാണ്.

സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍, പാസ്‌വേഡിന്റെ കോപ്പി പേപ്പറില്‍ എഴുതി സൂക്ഷിക്കുന്നത് നന്നാണ്. ഡിക്ഷ്ണറിയിലെ വാക്കുകളും, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന പാസ്‌വേഡുകളും ഒഴിവാക്കുക. ജനന തിയതി പോലുള്ള സ്വകാര്യവിവരങ്ങള്‍ ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നമ്മളുപയോഗിക്കുന്ന പാസ്‌വേഡുകള്‍ എത്രത്തോളം സുരക്ഷിതമാണ്, അത് എത്രത്തോളം ശക്തിമത്താണ് എന്നൊക്കെ മനസിലാക്കാന്‍ പല കമ്പനികളും സഹായിക്കാറുണ്ട്. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റിന്റെ 'പി.സി.സെക്യൂരിറ്റി' വിഭാഗത്തില്‍ പോയി പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍ കഴിയും.

അക്ഷരങ്ങള്‍ മാത്രമുള്ള പാസ്‌വേഡുകള്‍ സുരക്ഷിതമല്ലെന്നോര്‍ക്കുക. അക്ഷരങ്ങള്‍, അക്കങ്ങള്‍ തുടങ്ങിയ ഇടവിട്ടിടവിട്ടുള്ള പാസ്‌വേഡുകളാണ് ശക്തം.

വളരെ സങ്കീര്‍ണമായ പാസ്‌വേഡുകള്‍ എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് വിഷമിക്കുന്നവര്‍ക്ക്, 'റാന്‍ഡം പാസ്‌വേഡ് ജനറേറ്റേഴ്‌സ്' (random password generators) ഉപയോഗിച്ച് മികച്ച പാസ്‌വേഡുകള്‍ ഉണ്ടാക്കാം. എന്നാല്‍, ഓണ്‍ലൈന്‍ റാന്‍ഡം പാസ്‌വേഡ് ജനറേറ്റേഴ്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന പാസ്‌വേഡുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ പോലുള്ള സര്‍വീസുകളില്‍ ഉപയോഗിക്കാന്‍ പാടില്ല.

ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ഒരു പ്രസംഗത്തിലെയോ, പ്രിയപ്പെട്ട കവിതയുടെയോ ആദ്യ അക്ഷരങ്ങള്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതവുമാണ്, അതേസമയം ഓര്‍ത്തിരിക്കാനും എളുപ്പമാണ്.

സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍, പാസ്‌വേഡിന്റെ കോപ്പി പേപ്പറില്‍ എഴുതി സൂക്ഷിക്കുന്നത് നന്നാണ്. ഡിക്ഷ്ണറിയിലെ വാക്കുകളും, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന പാസ്‌വേഡുകളും ഒഴിവാക്കുക. ജനന തിയതി പോലുള്ള സ്വകാര്യവിവരങ്ങള്‍ ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്.

No comments:

Post a Comment