ബ്രൗസര്‍ പ്രശ്‌നം: മൈക്രോസോഫ്റ്റിന് 73 കോടി ഡോളര്‍ പിഴ


ബ്രൗസര്‍ പ്രശ്‌നത്തിന്റെ പേരില്‍ മൈക്രോസോഫ്റ്റിന് യൂറോപ്യന്‍ കമ്മീഷന്‍ 73.1 കോടി ഡോളര്‍ (3800 കോടി രൂപ) പിഴ ചുമത്തി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് അതിന്റെ സ്വന്തം ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മാത്രം പ്രോത്സാഹിപ്പിച്ചതിനാണ് പിഴ.

വിപണിയില്‍ മൈക്രോസോഫ്റ്റ് കുത്തക സ്വഭാവം കാട്ടുന്നതിനെതിരെ നടന്ന അന്വേഷണത്തിനൊടുവില്‍, ഉപയോക്താക്കള്‍ക്ക് ഇതര വെബ്ബ് ബ്രൗസറുകളും തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കാമെന്ന് 2010 മാര്‍ച്ചില്‍ കമ്പനി സമ്മതിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രൗസര്‍ തിരഞ്ഞെടുക്കാനുള്ള ഒരു പോപ്പപ്പ് ചോയ്‌സ് സ്‌ക്രീനും വിന്‍ഡോസില്‍ കാട്ടിയിരുന്നു.

എന്നാല്‍, 2011 ഫിബ്രവരിയിലെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് വഴി ആ ബ്രൗസര്‍ തിരഞ്ഞെടുക്കല്‍ സംവിധാനം മൈക്രോസോഫ്റ്റ് ഒഴിവാക്കി. അതൊഴിവായത് ഒരു 'സാങ്കേതിക പിഴവാ'യിരുന്നുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

No comments:

Post a Comment