UID (Phase I) – Announcement. SCOUT/ GUIDE
As per the special mandate from Hon. State Secretary (Dated: 01/10/2013), the “RELIGION” and “CASTE” columns in the UID Excel are set to be optional. It
is not mandatory for the Unit Leaders to fill both the columns in the
UID Excel, and can be notified as “BLANK” or “NOT APPLICABLE” – However,
those who have filled and submitted the data can ignore this
announcement.
ബ്രൗസര്‍ പ്രശ്‌നം: മൈക്രോസോഫ്റ്റിന് 73 കോടി ഡോളര്‍ പിഴ
ബ്രൗസര്‍ പ്രശ്‌നത്തിന്റെ പേരില്‍ മൈക്രോസോഫ്റ്റിന് യൂറോപ്യന്‍ കമ്മീഷന്‍ 73.1 കോടി ഡോളര്‍ (3800 കോടി രൂപ) പിഴ ചുമത്തി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് അതിന്റെ സ്വന്തം ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മാത്രം പ്രോത്സാഹിപ്പിച്ചതിനാണ് പിഴ.
വിപണിയില്‍ മൈക്രോസോഫ്റ്റ് കുത്തക സ്വഭാവം കാട്ടുന്നതിനെതിരെ നടന്ന അന്വേഷണത്തിനൊടുവില്‍, ഉപയോക്താക്കള്‍ക്ക് ഇതര വെബ്ബ് ബ്രൗസറുകളും തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കാമെന്ന് 2010 മാര്‍ച്ചില്‍ കമ്പനി സമ്മതിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രൗസര്‍ തിരഞ്ഞെടുക്കാനുള്ള ഒരു പോപ്പപ്പ് ചോയ്‌സ് സ്‌ക്രീനും വിന്‍ഡോസില്‍ കാട്ടിയിരുന്നു.
എന്നാല്‍, 2011 ഫിബ്രവരിയിലെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് വഴി ആ ബ്രൗസര്‍ തിരഞ്ഞെടുക്കല്‍ സംവിധാനം മൈക്രോസോഫ്റ്റ് ഒഴിവാക്കി. അതൊഴിവായത് ഒരു 'സാങ്കേതിക പിഴവാ'യിരുന്നുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
HOW TO GET YOUR E AADHAAR CARD/NUMBER
Log on to:www.uidai.gov.in
click resident portal
click e-aadhaar
provide enrolment no,date&time of enrolment
your name printed on the aadhaar slip,pin code,
click submit
provide your mob no
you get OTP no(one time password)as message
enter the password
click download e aadhaar link
save the file
double click the file
enter your pin code as password
open the file
for vedio tutorial click http://youtu.be/v9iF8BJLNwY
ആര്‍ക്കുമുണ്ടാക്കാം വിക്കിപീഡിയ ഇ-ബുക്ക്
ആരെന്തൊക്കെ പറഞ്ഞാലും വിക്കിപീഡിയ വിട്ടുള്ള കളി നമുക്കില്ല. പ്രൈമറി ക്ലാസുകാരനും ഗവേഷകനും ഇതൊന്നുമല്ലാത്തവനും ഒരു ജാഡയുമിറക്കാതെ സമീപിക്കുന്ന സമത്വസുന്ദരലോകമാണ് വിക്കിപീഡിയ എന്ന സൗജന്യ വിജ്ഞാനകോശം. നമ്മളെല്ലാം ചേര്‍ന്ന് എഡിറ്റ് ചെയ്ത് സൃഷ്ടിക്കുന്ന വിക്കിപീഡിയയിലെ വിവരങ്ങള്‍ മൊത്തമായും ചില്ലറയായും ഡൗണ്‍ലോഡ് ചെയ്തു വെക്കാനുള്ള സൗകര്യവും അവര്‍ ഒരുക്കിയിട്ടുണ്ട്, ഇപ്പോള്‍ ഇതാ ഇ-ബുക്ക് ആക്കി സൂക്ഷിക്കാനും.
നമുക്ക് ആവശ്യമുള്ള ലേഖനവും അനുബന്ധ ലിങ്കുകളും മറ്റും അടുക്കിവെച്ച് ഇ-ബുക്ക് ആക്കി ഡെസ്‌ക്‌ടോപ്പിലിട്ടു തരും. പിഡിഎഫിലും വേഡിലുമൊക്കെയുള്ള ഇ-ബുക്ക് നേരത്തെ ലഭിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിലും ടാബുകളിലും അനായാസം വായിച്ചെടുക്കാവുന്ന ഇപബ് (EPUB - Electronic Publication) ഫോര്‍മാറ്റിലും വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡു ചെയ്‌തെടുക്കാം.
വിക്കിപീഡിയയുടെ സൈഡ് ബാറില്‍ Print / Export എന്ന ലിങ്കില്‍ ചെല്ലുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്ന് പിടികിട്ടും. അവിടെ ചെന്ന് Create a book എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് ഇ-ബുക്കുണ്ടാക്കിത്തുടങ്ങാം. അടുത്ത പേജില്‍ പച്ച പ്രതലത്തിലുള്ള Start book creator എന്ന ബട്ടണ്‍ അമര്‍ത്തുക.
Read more
സാമ്പത്തിക ഇടപാടുകള്‍ ചോര്‍ത്താന്‍ പുതിയ കമ്പ്യൂട്ടര്‍ വൈറസ്
സാമ്പത്തിക ഇടപാടുകള്‍ മനസിലാക്കാന്‍ ചാരപ്പണിയെടുക്കുകയും, ഈമെയിലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്രവര്‍ത്തനങ്ങളും ചോര്‍ത്തുകയും ചെയ്യുന്ന പുതിയകമ്പ്യൂട്ടര്‍ വൈറസിനെ പശ്ചിമേഷ്യയില്‍ തിരിച്ചറിഞ്ഞു. കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ 'കാസ്‌പെര്‍സ്‌കി ലാബ്' ആണ് വൈറസിനെ തിരിച്ചറിഞ്ഞതെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടു ചെയ്തു.
'ഗ്വാസ്സ്' (Gauss) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസിന് നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കാനും ശേഷിയുണ്ടെന്ന് കരുതുന്നു.
ഇറാന്റെ ആണവസംവിധാനം ആക്രമിക്കാന്‍ രംഗത്തെത്തിയ 'സ്റ്റക്‌സ്‌നെറ്റ്' (Stuxnet) വൈറസ് രൂപപ്പെട്ട അതേ ലാബില്‍ നിന്നാണ് പുതിയ വൈറസിന്റെയും വരവെന്ന് കാസ്‌പെര്‍സ്‌കി ലാബ് പറയുന്നു. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് സ്റ്റക്‌സ്‌നെറ്റ് വൈറസ് സൃഷ്ടിച്ചതെന്ന് കരുതുന്നു.
Read More
Subscribe to:
Posts (Atom)