ശബ്ദ ഫയലുകളുടെ എഡിറ്റിങ്

ഒഡാസിറ്റി ഉപയോഗിച്ച് ശബ്ദ ഫയലുകളുടെയും ഓപന്‍ഷോട്ട് ഉപയോഗിച്ച് ചലച്ചിത്ര ഫയലുകളുടേയുമുള്ള എഡിറ്റിങ് സങ്കേതങ്ങളുടെ പരിശീലനത്തിനായി തയ്യാറാക്കിയ വീഡിയോ ക്ലിപ്പുകളാണ് ഇവിടെയുള്ളത്. ഇവയില്‍ ആദ്യ ക്ലിപ്പുകള്‍ ഉപയോഗിച്ച് ഒരു പൂര്‍ണ ഡോക്യുമെന്ററി തയ്യാറാക്കി നോക്കുക. ഇവ പരിശീലനത്തിനായി മാത്രമുള്ളതാണ്. ഒരു വിഡിയോ ക്യാമറ ഉപയോഗിച്ച് സ്വയം തയ്യാറാക്കിയ ക്ലിപ്പുകളെ (റഷസ്) എഡിറ്റു ചെയ്യുമ്പോള്‍ മാത്രമേ സാഹചര്യ ബോധത്തോടെയും ഉള്‍ക്കാഴ്ചയോടെയും ഒരു ചലച്ചിത്രം തയ്യാറാക്കാനാവൂ എന്ന് പ്രത്യേകം ഓര്‍മ്മിക്കുമല്ലോ.
STALL MAN
Free Software Analogy
ഈ ഡോക്യുമെന്ററികള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മലയാളത്തിലേക്ക് മൊഴിമാറ്റം (ഡബ്ബിങ്ങ്) നടത്തുന്നത് ഒഡാസിറ്റിയും ഒപന്‍ഷോട്ടും ഉപയോഗിച്ചുള്ള ഒരു നല്ല പ്രവര്‍ത്തനമായിരിക്കും.
വിവിധ ഫോര്‍മാറ്റിലുള്ള മറ്റു ചില ഫയലുകള്‍ കൂടി ഇവിടെ ചേര്‍ത്തിട്ടുണ്ട്. ഫയല്‍ ഫോര്‍മാറ്റിന്റെ പ്രത്യേകതകള്‍ നിരീക്ഷിക്കുന്നതിന് ഇവ സഹായിക്കും.  ഫയല്‍ ഫോര്‍മാറ്റുകള്‍ തിരിച്ചറിയുന്നതിന് മാത്രമല്ല, അവയുടെ ശക്തി-ദൗര്‍ബല്യങ്ങളും ഉപയോഗ സാഹചര്യങ്ങളും നിരീക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
Madagascar
HARITHA VIDYLAYAM.3GP
HIGH DEFINITION