സാമ്പത്തിക ഇടപാടുകള്‍ ചോര്‍ത്താന്‍ പുതിയ കമ്പ്യൂട്ടര്‍ വൈറസ്



സാമ്പത്തിക ഇടപാടുകള്‍ മനസിലാക്കാന്‍ ചാരപ്പണിയെടുക്കുകയും, ഈമെയിലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്രവര്‍ത്തനങ്ങളും ചോര്‍ത്തുകയും ചെയ്യുന്ന പുതിയകമ്പ്യൂട്ടര്‍ വൈറസിനെ പശ്ചിമേഷ്യയില്‍ തിരിച്ചറിഞ്ഞു. കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ 'കാസ്‌പെര്‍സ്‌കി ലാബ്' ആണ് വൈറസിനെ തിരിച്ചറിഞ്ഞതെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടു ചെയ്തു.

'ഗ്വാസ്സ്' (Gauss)
എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസിന് നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കാനും ശേഷിയുണ്ടെന്ന് കരുതുന്നു.

ഇറാന്റെ ആണവസംവിധാനം ആക്രമിക്കാന്‍ രംഗത്തെത്തിയ 'സ്റ്റക്‌സ്‌നെറ്റ്' (Stuxnet) വൈറസ് രൂപപ്പെട്ട അതേ ലാബില്‍ നിന്നാണ് പുതിയ വൈറസിന്റെയും വരവെന്ന് കാസ്‌പെര്‍സ്‌കി ലാബ് പറയുന്നു. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് സ്റ്റക്‌സ്‌നെറ്റ് വൈറസ് സൃഷ്ടിച്ചതെന്ന് കരുതുന്നു.
Read More