ഓണ്‍ലൈന്‍ സുരക്ഷ : വെബ്ബ്‌സൈറ്റുകളുടെ കരിമ്പട്ടിക വരുന്നു

പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും പിടികിട്ടാപുള്ളികളുടെ പട്ടിക പ്രദര്‍ശിപ്പിക്കാറില്ലേ. അതിന്റെ മാതൃകയിലൊരു ഏര്‍പ്പാട് വെബ്ബ്‌സൈറ്റുകള്‍ക്കും വരുന്നു. സുരക്ഷിതത്വം കുറഞ്ഞ, സൈബര്‍ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകുന്ന സൈറ്റുകളുടെ പട്ടിക തയ്യാറാക്കി അവയെ നാണംകെടുത്താനാണ് പരിപാടി!



കരിമ്പട്ടികയില്‍ പെട്ടുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ നാണക്കേട് മാറ്റാന്‍ വെബ്ബ്‌സൈറ്റുകള്‍ ശ്രമിക്കും. സുരക്ഷ വര്‍ധിപ്പിച്ച് പട്ടികയില്‍നിന്ന് പുറത്തുകടക്കാന്‍ അവ ആഗ്രഹിക്കും-ഇതാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളവര്‍ ലക്ഷ്യംവെയ്ക്കുന്നത്.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 'ട്രസ്റ്റ്‌വര്‍ത്തി ഇന്റര്‍നെറ്റ് മൂവ്‌മെന്റ്' (ടി.ഐ.എം) എന്ന സംഘടനയാണ് ഈ നീക്കത്തിന് പിന്നില്‍. സുരക്ഷയുടെ കാര്യത്തില്‍ വിശ്വസിക്കാന്‍കൊള്ളാത്ത സൈറ്റുകളുടെ പട്ടിക സംഘടന പതിവായി പ്രസിദ്ധീകരിക്കും.

ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടി.ഐ.എം.നടത്തിയ സര്‍വെയില്‍ വ്യക്തമായത്, പല പ്രശസ്ത വെബ്ബ്‌സൈറ്റുകളും സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാണ് എന്നാണ്. ജനപ്രിയ വെബ്ബ്‌സൈറ്റുകളില്‍ 52 ശതമാനത്തിലേറെ ഈ ഗണത്തില്‍പെടുന്നതായി സംഘടന പറയുന്നു.

ഓണ്‍ലൈന്‍ സുരക്ഷയുടെ കാര്യത്തിലുള്ള മെല്ലെപ്പോക്കില്‍ നിരാശരായ സുരക്ഷാവിദഗ്ധരും സംരംഭകരും ചേര്‍ന്നാണ് പുതിയ സംഘടനയ്ക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. 'ക്വാലിസ്' (Qualys) എന്ന സുരക്ഷാസ്ഥാപനത്തിന്റെ മേധാവിയും സംരംഭകനുമായി ഫിഫിപ്പ് കൗര്‍ടോട്ട് ആണ് ഇതിന്റെ സ്ഥാപകന്‍.
Read More

No comments:

Post a Comment