ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ മുതല്‍ ജോലിക്കുള്ള അപേക്ഷ വരെ എല്ലാത്തിനും ഡിജിറ്റല്‍ ചിത്രങ്ങള്‍ ആവശ്യമാണിന്ന്.
സെല്‍ഫോണ്‍, ഡിജിറ്റല്‍ ക്യാമറ പിന്നെ നെറ്റില്‍ നിന്ന് അടിച്ചു മാറ്റുന്നവ വേറെ... ഇവയുടെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണമെങ്കില്‍ നമ്മളില്‍ പലരും ഫോട്ടോഷോപ്പ് സോഫ്റ്റ്‌വേറിനെയോ പിക്കാസയും ഓണ്‍ലൈന്‍ ഫോട്ടോഷോപ്പും പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളേയോ ആണ് ആശ്രയിക്കാറ്.
ചിത്രത്തിന്റെ വലിപ്പത്തില്‍ മാറ്റം വരുത്തുകയോ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളയുകയോ മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാര്യം സാധിച്ചു തരാമെന്ന വാഗ്ദാനവുമായി ഒരാള്‍ രംഗത്തുണ്ട്. ഇംഗ്ലീഷ് പറഞ്ഞാല്‍ 'ക്രോപ്പ് മി'. ഇംഗ്ലീഷില്‍ എഴുതിയാല്‍ വെബ്‌സൈറ്റിന്റെ പേരാകും - cropp.me
Read more
No comments:
Post a Comment