കരുതിയിരിക്കുക ; അഡോബി റീഡറില്‍ കെണി

അഡോബി റീഡറിലെ ഗുരുതരമായ പിഴവ് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. കുബുദ്ധികള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ കമ്പ്യൂട്ടര്‍ വരുതിയിലാക്കാന്‍ ആ പിഴവ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

സര്‍വവ്യാപിയായ ഒരു സോഫ്ട്‌വേറാണ് അഡോബിയുടെ റീഡര്‍. മിക്ക കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമുകളിലും റീഡറുണ്ട്. അതിനാല്‍, പുതിയതായി കണ്ടെത്തിയ പിഴവ് മുതലെടുക്കാന്‍ കഴിയുന്നവര്‍ക്ക് വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ മാത്രമല്ല, മാക് ഒഎസ് എക്‌സ്, യുനിക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ കമ്പ്യൂട്ടറുകളെയും കെണിയില്‍പ്പെടുത്താനാകും.

അഡോബി റീഡര്‍ എക്‌സ് (10.1.1) പതിപ്പിലും റീഡറിന്റെ മുന്‍പതിപ്പുകളിലും 'ഗുരുതരമായ പിഴവ്' കടന്നുകൂടിയിട്ടുള്ളതായി അഡോബി തന്നെയാണ് വെളിപ്പെടുത്തിയത്. റീഡറിന്റെ പല വേര്‍ഷനുകളിലും ഈ പിഴവ് ഉണ്ടെങ്കിലും, വിന്‍ഡോസ് കമ്പ്യൂട്ടറുകളിലെ അഡോബി റീഡര്‍ 9. x വഴി മാത്രമേ ഇതുവരെ ആക്രമണം നടന്നിട്ടുള്ളുവെന്ന് അഡോബി അറിയിച്ചു.
READ MORE

No comments:

Post a Comment