ഒരു പബ്ലിക് റിലേഷന്‍സ് (പി ആര്‍) സ്ഥാപനം അതിന്റെ കക്ഷികള്‍ക്കുവേണ്ടി വിക്കിപീഡിയയിലെ ലേഖനങ്ങള്‍ തിരുത്താനും എഡിറ്റുചെയ്യാനും ആരംഭിക്കുന്ന കാര്യം ചിന്തിച്ചു നോക്കൂ. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കുന്ന ഏര്‍പ്പാടാകും അത്.
അത്തരമൊരു കാര്യം അരങ്ങേറുന്നത് കണ്ടെത്തിയതിന്റെ നടുക്കത്തിലാണിപ്പോള്‍ വിക്കിപീഡിയ അധികൃതര്‍. ബ്രിട്ടനിലെ 'ബെല്‍ പോട്ടിന്‍ഗര്‍' എന്ന പി ആര്‍ സ്ഥാപനം തങ്ങളുടെ കക്ഷികള്‍ക്കുവേണ്ടി വിക്കിപീഡിയ എഡിറ്റുചെയ്യുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നൂറുകണക്കിന് തിരുത്തലുകള്‍ വിക്കിപീഡിയയില്‍ കമ്പനി നടത്തിയതായാണ് തെളിഞ്ഞത്.
അതെത്തുടര്‍ന്ന് ബെല്‍ പോട്ടിന്‍ഗറുമായി ബന്ധപ്പെട്ട 11 അക്കൗണ്ടുകള്‍ വിക്കിപീഡിയ മരവിപ്പിച്ചു. കൂടുതല്‍ അക്കൗണ്ടുകള്‍ വഴി കമ്പനി എഡിറ്റിങ് നടത്തുന്നുണ്ടോ എന്നകാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന്, വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ് 'ഫിനാഷ്യല്‍ ടൈംസി'നോട് പറഞ്ഞു.
READ MORE
No comments:
Post a Comment