ഗൂഗിള്‍ ടേക്കൗട്ട്: നമ്മുടെ വിവരങ്ങള്‍ നമുക്ക്‌



ഡേറ്റാ ലിബറേഷന്‍ എന്ന പ്രയോഗത്തിന് വിപ്ലവച്ചുവയുണ്ട്. ഗൂഗിള്‍ ടീമിലെ ഡാറ്റാ ലിബറേഷന്‍ ഫ്രണ്ടിന്റെ വെബ്‌സൈറ്റ് കണ്ടാലും അങ്ങനെ തോന്നും. വിപുലമായ അര്‍ഥത്തില്‍ അവര്‍ ചെയ്യുന്നത് ഒരു വിമോചന പ്രവര്‍ത്തനം തന്നെയാണ്, നമ്മള്‍ ശേഖരിച്ചുവെച്ച ഡിജിറ്റല്‍ വിവരങ്ങള്‍ തരംപോലെ സ്വന്തം കമ്പ്യൂട്ടറിലേക്കോ പെന്‍ഡ്രൈവിലേക്കോ ശേഖരിച്ചുവെക്കാന്‍ സൗകര്യമൊരുക്കുന്ന ഡിജിറ്റല്‍ വിപ്ലവം. www.google.com/takeout എന്ന പേജിലെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഗൂഗിള്‍ പ്ലസ്, ഡോക്‌സ്, ബസ്, കോണ്‍ടാക്ട്‌സ്, നോള്‍, പിക്കാസ, സ്ട്രീം, വോയ്‌സ് തുടങ്ങിയവയില്‍ നമ്മള്‍ സൂക്ഷിച്ചുവെച്ച വിവരങ്ങള്‍ ലളിതമായി ഡൗണ്‍ലോഡു ചെയ്യാനുള്ള ഇടമാണിത്. നമുക്ക് ആവശ്യമുള്ളതു മാത്രമോ അല്ലെങ്കില്‍ ഗൂഗിളില്‍ ശേഖരിച്ച എല്ലാ വിവരങ്ങളും മൊത്തമായോ ഡൗണ്‍ലോഡു ചെയ്യാം.
Read more

No comments:

Post a Comment