ഇന്ത്യ ഇ-മാലിന്യ ഭീഷണിയിലെന്ന് യു.എന്‍





ഇന്ത്യയുള്‍പ്പടെയുള്ള വികസ്വരരാഷ്ട്രങ്ങള്‍ ഗുരുതരമായ ഇലക്ട്രോണിക് മാലിന്യ (ഇ-മാലിന്യം) ഭീഷണി നേരിടുകയാണെന്നും അതിനെതിരെ അടിയന്തര നപടി വേണമെന്നും ഐക്യരാഷ്ട്രസഭ (യു.എന്‍) മുന്നറിയിപ്പ് നല്‍കി.

2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഉപയോഗശൂന്യമായ പഴയ കമ്പ്യൂട്ടറുകളുടെ സംഖ്യ 500 ശതമാനം വര്‍ധിക്കുമെന്ന് യു.എന്‍.കണക്കാക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉപയോഗം കഴിഞ്ഞ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കുന്നുകൂടുകയാണ്.

ഇന്ത്യയുള്‍പ്പടെ 11 വികസ്വരരാഷ്ട്രങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഇ-മാലിന്യമുയര്‍ത്തുന്ന ഭീഷണിയുടെ യഥാര്‍ഥ മുഖം വ്യക്തമായത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ശ്രമിച്ചില്ലെങ്കില്‍ അത് പരിസ്ഥിതിക്ക് വന്‍ആഘാതം സൃഷ്ടിക്കുമെന്നും പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്നും സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
Read more 

No comments:

Post a Comment